NewsInternational

റഷ്യ യുദ്ധതയാറെടുപ്പുകളോടെ വന്‍ സനികാഭ്യാസങ്ങള്‍ തുടങ്ങി!

മോസ്കോ: പൂര്‍ണ്ണമായ യുദ്ധസന്നഹങ്ങളോടെ തങ്ങളുടെ വിവിധ സൈനികഘടകങ്ങളെ വിന്യസിച്ച റഷ്യ വന്‍തോതില്‍ സ്നാപ്പ് മിലിട്ടറി ഡ്രില്ലുകളും നടത്തിത്തുടങ്ങി. ഉക്രൈന്‍, മറ്റ് ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ ജില്ലകളിലാണ് പ്രധാനമായും ഈ സൈനികസന്നാഹങ്ങള്‍ അരങ്ങേറിയത്.

“റഷ്യന്‍ സായുധസേനാ ഘടകങ്ങളുടെ സുപ്രീം കമാണ്ടര്‍-ഇന്‍-ചീഫായ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ തീരുമാനപ്രകാരമാണ് ഈ സന്നാഹങ്ങള്‍ നടത്തിയത്,” റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു.

റഷ്യയുടെ ദക്ഷിണ, മദ്ധ്യ, പടിഞ്ഞാറന്‍ സൈനികജില്ലകളില്‍ തമ്പടിച്ചിട്ടുള്ള സൈനികഘടകങ്ങള്‍, വായുസേന, നോര്‍ത്തേണ്‍ ഫ്ലീറ്റ്, പാരാട്രൂപ്പര്‍മാര്‍ എന്നീ ഘടകങ്ങളാണ് പൂര്‍ണ്ണയുദ്ധസന്നദ്ധരായത്.

ഉക്രൈന്‍റെ പക്കല്‍നിന്നും റഷ്യ കൈവശപ്പെടുത്തിയ ക്രീമിയന്‍ പെനിന്‍സുലയുടെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള സൈനികജില്ലകള്‍, ഉക്രൈന്‍, നാറ്റോ അംഗരാജ്യങ്ങളായ എസ്റ്റോണിയ. ലാത്വിയ, ലിത്വാനിയ എന്നിവയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍, യൂറാള്‍ മലനിരകള്‍ മുതല്‍ മദ്ധ്യസൈബീരിയ വരെ നീളുന്ന പ്രദേശങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈനികാഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നത്. ഒരുമാസം വരെ ഇത് നീണ്ടുനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button