തിരുവനന്തപുരം: എല്ലാ വര്‍ഷവും അധ്യാപകദിനം ആചരിക്കും. ഇത്തവണ ഒന്ന് വ്യത്യസ്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരാകാന്‍ തന്നെ തീരുമാനിച്ചു. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്‌കൂളുകളിലെത്തുക.പൂര്‍വാധ്യാപകര്‍ ക്ലാസെടുത്തുകൊണ്ടാകും അധ്യാപക ദിനാചരണത്തിന്റെ സ്‌കൂള്‍തല ഉദ്ഘാടനം നടക്കുക.
അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് മുഖ്യമന്ത്രി ക്ലാസെടുക്കുക. മുഖ്യ അധ്യാപകന്‍ കൈകാര്യം ചെയ്യുന്ന വിഷയം ജീവിതശൈലി. ധന, ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ മന്ത്രിമാരും ഇതേ സ്‌കൂളില്‍ അധ്യാപകരായി എത്തും. മദ്യം , മയക്കുമരുന്ന് , പുകയില ഉല്‍പന്നങ്ങള്‍ ,അലസത, ജീവിതശൈലി രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ എന്നീ വിഷയങ്ങളിലാണ് വിവിഐപി ക്ലാസുകള്‍.
അധ്യാപകവേഷത്തിലെത്താന്‍ എംഎല്‍എമാര്‍ക്കും അവസരമുണ്ട് .
Post Your Comments