ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മ തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.അമിതമായി മരുന്നു കഴിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നാണ് സൂചന. സഹതടവുകാര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം വിനയ് ആവശ്യപ്പെട്ടിരുന്നു .കേസില്‍ വധശിക്ഷ ലഭിച്ച നാല് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതി റാം സിങിനെ കേസിന്റെ വിചാരണ നടക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
2012 ഡിസംബറിലാണ് സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങിയ പാരാമെഡിക്കല്‍ വിദ്യാര്‍തിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ റോഡിലേക്ക് വലിച്ചെറിയുകയായിരിന്നു .സിംഗപൂരിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരിച്ചത്.
Post Your Comments