NewsIndia

ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവും മകളും സഞ്ചരിച്ചത് പത്ത് കിലോമീറ്റർ

ഭുവനേശ്വര്‍: ക്ഷയ രോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി നാട്ടിലെത്താന്‍ വേണ്ടി ഭര്‍ത്താവും മകളും നടന്നത്‌ പത്ത് കിലോ മീറ്റര്‍. ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാത്തതുകൊണ്ടാണ് ദനാ മജ്ഹി എന്ന 42-കാരന്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് ഭാര്യയുടെ മൃതദേഹവുമായി നടന്നത്. ഒഡീഷയിലെ കലാഹന്തിയിലാണ് മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന ഈ ദാരുണ സംഭവം നടന്നത്.

ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പന്ത്രണ്ടു വയസുകാരിയായ മകളേയും ഒപ്പം കൂട്ടി പത്ത് കിലോമീറ്ററോളമാണ് ദനാ മജ്ഹി കാല്‍നടയായി സഞ്ചരിച്ചത് .ഇതിനിടയിൽ ഒരു പ്രാദേശിക വാര്‍ത്ത ചാനല്‍ സംഘം ദനാ മജ്ഹിയെ കണ്ടുമുട്ടി. ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയ മാധ്യമപ്രവർത്തകർ പ്രശ്‌നം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു.’ താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വാടക നല്‍കാനുള്ള ശേഷി തനിക്കില്ലെന്നും ആസ്പത്രി അധികൃതരോട് പറഞ്ഞിരുന്നുവെന്ന് മജ്ഹി മാധ്യമങ്ങളോട് പറഞ്ഞു . എന്നാല്‍ സഹായമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ആസ്പത്രി അധികൃതരുടെ മറുപടി. ഇതേത്തുടർന്നാണ് ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പുതഞ്ഞെടുത്ത് ഇയാള്‍ തന്‍െ ഗ്രാമത്തിലേക്ക് നടക്കാൻ തീരുമാനിച്ചത് .

shortlink

Post Your Comments


Back to top button