പിറ്റ്‌സ്ബർഗ്: കാമുകിയെ കാണിക്കാനായി സിനിമാസ്റ്റൈലിൽ ഒരു കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് എടുത്ത് ചാടിയ കാമുകന് പണി കിട്ടി. രണ്ടുകെട്ടിടങ്ങൾക്ക് ഇടയിലുള്ള ഇടുക്കിൽ മുറിവേറ്റ് ബോധം കേട്ട് വീണ കാമുകനെ രക്ഷിക്കാൻ ഒടുവിൽ കാമുകി തന്നെ വേണ്ടിവന്നു.
വഴിയിൽ കണ്ടുമുട്ടിയ പെൺകുട്ടിയുമായി ബഹുനിലക്കെട്ടിടത്തിനു മുകളിൽ കയറിയ യുവാവ് ഒരേ പൊക്കത്തിൽ നിൽക്കുന്ന അടുത്ത ടെറസിലേക്ക് യുവതിയെ കാണിക്കാനായി എടുത്ത്ചാടി. എന്നാൽ താഴേക്ക് വീണ യുവാവ് കെട്ടിടങ്ങൾക്കിടയിലെ ഭിത്തിയിൽ തിരിയാൻ വയ്യാതെ പെട്ടുപോയി. മുറിവേറ്റു ബോധംകെട്ടു കിടന്ന കാമുകനെ രക്ഷിക്കാനായി യുവതി പൊലീസിനെ വിളിച്ചു വരുത്തി. യുവാവ് തങ്ങി നിൽക്കുന്ന ഭിത്തികളിലൊന്നു തുരന്നാണ് യുവാവിനെ പോലീസ് രക്ഷപെടുത്തിയത്. ഒരു റസ്റ്റോറാന്റിന്റെ ഭിത്തിയാണ് തുരക്കേണ്ടി വന്നത്. ഇതിനെ തുടർന്നുള്ള അറ്റകുറ്റപ്പണിക്കായി റസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്.
Post Your Comments