ന്യൂഡല്‍ഹി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്റര്‍നെറ്റ് (ഡാറ്റ) പാക്കുകളിന്മേല്‍ 67 % വരെ ഇളവുകള്‍ അനുവദിച്ച സ്വകാര്യ ടെലകോം കമ്പനികളുടെ ചുവടു പിടിച്ച് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചു.
ഡാറ്റാ പാക്കുകളില്‍ 100 % ഇളവാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ബി.എസ്.എന്‍.എല്ലിന്റെ പ്രമുഖ ഇന്റര്‍നെറ്റ് സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ (എസ്.ടി.വി) നേരത്തേ 549 രൂപയ്ക്ക് 30 ദിവസം അഞ്ച് ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്. ഇതിപ്പോള്‍ പത്ത് ജിബിയായി വര്‍ദ്ധിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി എസ്.ടി.വിയും 30 ദിവസ പരിധിയില്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 156 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് 2ജിബി എസ്.ടി.വിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
Post Your Comments