റിയോ ഒളിമ്പിക്‌സ് മെഡൽ നേട്ടം ആഘോഷിക്കുന്ന ഇന്ത്യയെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. 120 കോടി ജനസംഖ്യയുള്ള രാജ്യമാണ് വെറും രണ്ട് മെഡലുകളെ വന്‍ ആഘോഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോര്‍ഗന്‍ . ഈ മെഡല്‍ നേട്ടം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് ട്വീറ്റ് ചെയ്തു. എന്നാൽ നിരവധി പേരാണ് മോര്‍ഗന്റെ ട്വീറ്റിനെതിരെ രംഗത്തു വന്നത്.
കായിക മത്സരങ്ങള്‍ വിജയിക്കുന്നതിന് വേണ്ടിയുള്ളതാണ്. അത്തരം മത്സരങ്ങളിലെ പരാജയം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്നാണ് മോര്‍ഗന്റെ നിലപാട്. വിജയം ഒഴികെയുള്ള ഒരു നേട്ടങ്ങളും ആഘോഷിക്കാന്‍ അര്‍ഹമല്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ഒരാള്‍ ട്വിറ്ററില്‍ മറുപടി പറഞ്ഞത് മോര്‍ഗാന്‍ എന്ന വ്യക്തിയായി തുടരുന്നതാണ് ഏറ്റവും വലിയ അപഹാസ്യമെന്നാണ് . ചിലര്‍ ബ്രിട്ടന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട കായിക ഇനങ്ങള്‍ ഒളിമ്പിക്‌സില്‍ കുത്തിത്തിരുകി കയറ്റിയത് മോര്‍ഗാന്‍ മറക്കരുതെന്നും ഓർമിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പിവി സിന്ധുവും സാക്ഷി മാലിക്കും മെഡൽ നേടിയത് ആഘോഷമാക്കിയതാണ് പിയേഴ്‌സനെ ചൊടിപ്പിച്ചത്.
Post Your Comments