മലപ്പുറം : കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നു രാവിലെയാണ് ഒതുക്കുങ്ങലിലെ എ.ടി.എം മെഷീന്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എ.ടി.എം തകര്‍ക്കാന്‍ ചുറ്റികയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറയും തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് സി.സി.ടി.വി ക്യാമറ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ചിത്രം ലഭിച്ചത്.
Post Your Comments