International

17കാരി പെണ്‍കുട്ടി സ്വയം തീകൊളുത്തി ; കാരണം അമ്പരപ്പിക്കുന്നത്

ബെര്‍ലിന്‍ : ഐഎസ് തീവ്രവാദികള്‍ പീഡിപ്പിക്കപ്പെടുമെന്ന് ഭയന്ന് യാസ്മിന്‍ എന്ന 17 വയസ്സുള്ള യസീദി പെണ്‍കുട്ടി തന്റെ ദേഹത്ത് സ്വയം തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ യാസ്മിന്‍ ക്യത്യസമയത്ത് ലഭിച്ച ചികിത്സയിലൂടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോള്‍ ജര്‍മനിയിലാണ് യാസ്മിന്‍ താമസിക്കുന്നത്.

അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് ജര്‍മന്‍ ഡോക്ടര്‍ ഴാന്‍ ഇല്‍ഹാന്‍ കിസില്‍ഹാനാണ് കഴിഞ്ഞ വര്‍ഷം യാസ്മിനെ കണ്ടെത്തിയത്. യാസ്മിനെ തുടര്‍ ചികിത്സയ്ക്കായി കിസില്‍ഹാന്‍ ജര്‍മനിയിലേക്ക് കൂട്ടികൊണ്ടു പോയി. ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ 1,100 സ്ത്രീകളില്‍ ഒരാളാണ് യാസ്മിന്‍. ജര്‍മനിയില്‍ ഇവര്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കാനായി ക്ലാസുകളും ചികിത്സയും കിസില്‍ഹാന്‍ നല്‍കുന്നുണ്ട്.

ഇറാഖില്‍ അഭയാര്‍ത്ഥിക്യാമ്പിലെ ഒരു ടെന്റിലായിരുന്നു യാസ്മിന്‍ കഴിഞ്ഞിരുന്നത്. ആഭ്യന്തര കലഹങ്ങളിലും ഐഎസിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ യാസ്മിന്‍ ഭയത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത്. അഭയാര്‍ത്ഥി ക്യാമ്പിനു സമീപം ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ യാസ്മിന്‍ തന്നെ ബലാത്സംഗം ചെയ്യുമെന്ന ഭയത്താല്‍ ശരീരത്തില്‍ സ്വയം തീകൊളുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button