യുഎസിൽ നിന്ന് രാത്രി പാർട്ടിക്കിടെ ഒഴുകിയെത്തിയത് കാനഡയിൽ. യുഎസ് പൗരന്മാർ നദിയിൽ രാത്രി ഉഗ്രൻ പാർട്ടി നടത്തി. രാജ്യം മാറിയെന്നറിഞ്ഞപ്പോൾ ആളുകൾ ആകെ പരിഭ്രാന്തരായി. പലരും മദ്യലഹരിയിൽ നദിയിൽ ചാടി തിരിച്ചു നീന്താനൊരുങ്ങി. അവസാനം കാനഡയിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എല്ലാവരെയും പിടിച്ചു ബസിൽ കയറ്റിവിട്ട് യുഎസിലെത്തിച്ചു. 1500 പേരാണ് നദിയിലൂടെ ഒഴുകിയത്.
അമേരിക്കയിലെ മിഷിഗനും കാനഡയുടെ ഒന്റാറിയോയ്ക്കും മധ്യത്തിലൂടെ ഒഴുകുന്ന സെന്റ് ക്ലെയർ നദിയിൽ ഞായറാഴ്ച ആയിരുന്നു സംഭവം. നൂറുകണക്കിന് ആളുകളാണു വർഷം തോറും നടക്കുന്ന പോർട്ട് ഹുറോൺ ഫ്ലോട്ട് ഡൗൺ പാർട്ടിയിൽ പങ്കെടുക്കാറുള്ളത്. മദ്യസൽക്കാരത്തിനിടെ ചങ്ങാടത്തിലും ട്യൂബുകളിലുമൊക്കെയായി നീന്തിക്കളിച്ചാണു പാർട്ടി. പക്ഷേ പ്രതീക്ഷിക്കാതെ വീശിയ കാറ്റിൽ ചങ്ങാടവും ട്യൂബുമൊക്കെ ഒഴുകിപ്പോയതാണ് രാജ്യാതിർത്തി കടന്നു കാനഡയിൽ എത്തിയത്. നേരം വെളുത്തു നോക്കിയപ്പോൾ കോസ്റ്റ് ഗാർഡ് ആളുകളെ പിടിച്ചു തീരത്തു കയറ്റിയപ്പോഴാണ് ആളുകൾക്ക് സംഗതി പിടികിട്ടിയത്. . അബദ്ധം മനസിലായ പലരും തിരിച്ചു നീന്താനൊരുങ്ങി. പക്ഷേ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ എല്ലാവരെയും കരകയറ്റി ബസ് ഏർപ്പാടാക്കി സ്വന്തം നാട്ടിലെത്തിച്ചു.
Post Your Comments