ശ്രീനഗർ :കശ്മീരിൽ സഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരമായ ശ്രീനഗറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ബി എസ് എഫ് ജവാന്മാരെ വിന്യസിപ്പിച്ചു പന്ത്രണ്ടു വർഷത്തിന് ശേഷമാണ് ശ്രീനഗറിന്റെ സുരക്ഷാ അതിർത്തി രക്ഷാ സേനയെ ഏൽപ്പിക്കുന്നത്.നിയന്ത്രണ രേഖയിലും അതിർത്തിയിലും വിന്യസിപ്പിച്ചിരിക്കുന്ന സേനക്ക് പുറമെയാണ് നഗരത്തിന് പ്രത്യേക സുരക്ഷാ ഉറപ്പാക്കിയിരിക്കുന്നത്.ക്രമസമാധാനം നിയന്ത്രിക്കേണ്ട പോലീസുകാർ കൂട്ടമായി സ്റ്റേഷനുകൾ ഉപേക്ഷിച്ചുപോകുന്ന അവസ്ഥ ശക്തമായതോട് കൂടിയാണ് കൂടുതൽ സേനയെ ഇറക്കിയത്.
അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും തീ കൊളുത്തുന്നതും പതിവായതോടെയാണ് പോലീസുകാർ സ്റ്റേഷനുകൾ ഉപേക്ഷിച്ചു പോകുന്നത്.ഇത്തരം സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്.വാണിജ്യ കേന്ദ്രമായ ലാൽചൗക്കിലും പ്രധാന പ്രശ്‌നബാധിത പ്രദേശങ്ങളിലും സേന നിലയുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട് .നാലായിരം ജവാന്മാരാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്നത്.
Post Your Comments