
ചേര്‍ത്തല: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ബാലഗോകുലം ആലപ്പുഴ ജില്ലാ സമിതി സംഘടിപ്പിച്ച ‘ശ്രീകൃഷ്ണസന്ധ്യയില് മുഖ്യപ്രഭാഷണം നടത്തിയത് ഫിലിപ്പ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ്. ശ്രീകൃഷ്ണന്റെ ജീവിതം കുട്ടികള്‍ക്ക് പകര്‍ന്ന് നല്കി ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും, ഈ കാലഘട്ടത്തില്‍ ഇതിന് പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മാഷ്ടമി പുരസ്ക്കാരം നേടിയ ഡോ. അമ്പലപ്പുഴ ഗോപകുമാറിനെയും ആര്‍ട്ടിസ്റ്റ് വാര്യരെയും മെത്രാപ്പോലീത്ത ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ചേര്‍ത്തല നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് രമേശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. ബാലഗോകുലം പ്രവാസി കാര്യ സംയോജക് എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
Post Your Comments