Latest NewsIndiaNews

ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ ആൾക്ക് താജ്‌മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി

ആഗ്ര : ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ ആൾക്ക് താജ്‌മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി. താജ് മഹലിലെത്തിയ ഇയാളെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. സന്ദർശകരിൽ ചിലർ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല.

Read Also : യു എ ഇ സന്ദർശക വിസ ഇന്ന് മുതൽ : യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു സന്ദർശകൻ കൃഷ്ണവേഷം ധരിച്ച് താജ്മഹലിൽ എത്തിയത്. എന്നാൽ ഈ വേഷത്തിൽ അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

അതേസമയം സുരക്ഷ കണക്കിലെടുത്താണ് കൃഷ്ണ വേഷം ധരിച്ചെത്തിയ ആളെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കൊടി, ബാനറുകൾ, പോസ്റ്ററുകൾ എന്നിവയുമായി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കാറില്ല. ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവർക്കും പ്രവേശനം നൽകാറില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button