NewsInternational

റിയോയില്‍ വെള്ളി മെഡല്‍ നേടിയ താരത്തെ കാത്തിരിക്കുന്നത് വധശിക്ഷ

റിയോ: റിയോയില്‍ വെള്ളി മെഡല്‍ നേടിയ ലീലേസയെ നാട്ടിൽ കാത്തിരിക്കുന്നത് വധശിക്ഷ. മാരത്തോണില്‍ വെള്ളി മെഡല്‍ നേടിയ എത്യോപ്യന്‍ താരം ഫെയിസ ലിലേസ തലയ്ക്ക് മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. വിജയാഹ്‌ളാദമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒരാമോ ജനത ഗവണ്‍മെന്റിനെതിരെ പ്രതിഷേധിക്കുന്ന രീതിയാണിത്.

കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു ലിലേസ കൈകള്‍ കൂട്ടി പിടിച്ചത്. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി പ്രതിഷേധിച്ച ലീലേസ മെഡലുമായി നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് ജയില്‍ അല്ലെങ്കില്‍ മരണമാണ്. മറ്റെതെങ്കിലും രാജ്യം അഭയം നല്‍കുമെന്നും ലീലേസ പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button