![](/wp-content/uploads/2016/08/rajnew.jpg)
ശ്രീനഗർ :കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനം നടക്കവെ പുല്‍വാമ ജില്ലയിലെ രത്‌നിപോറയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത അമീര്‍ മിര്‍ എന്നയാളാണ് സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലില്‍ മരിച്ചത്.പ്രതിഷേധത്തിനിടെ ഗുരുതര പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജൂലായ് എട്ടിന് ഹിസ്ബുള്‍ നേതാവ് ബര്‍ഹാന്‍ വാനി കൊല്ലപ്പെടാനിടയായ സംഭവത്തിനു ശേഷം 68 പേരാണ് കശ്മീരിലുണ്ടായ വിവിധ സംഘര്‍ഷങ്ങളിലായി മരിക്കുന്നത്. രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments