ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ സംഘർഷങ്ങൾക്ക് പിന്നിൽ ചൈനയാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആക്രമണത്തിനു പന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ട് എന്നും മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മുകാഷ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. ചൈനയും കാഷ്മീരിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇതു വഴി രാജ്യത്ത് വർഗീയ സംഘർഷം ഉണ്ടാക്കാനാണ് ശത്രു ആഗ്രഹിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.
എന്റെ രാജ്യത്തെ ജനങ്ങൾക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചതിന് നന്ദി പറയുകയാണെന്നും മെഹബൂബ കൂട്ടിച്ചേർത്തു.ആക്രമണത്തെ അപലപിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുണ്ടായതിൽ സന്തോഷവതിയാണെന്നും അവർ പറഞ്ഞു.
Post Your Comments