NewsIndia

വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കൂ; ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് 5-വയസിനും 18-വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആധാര്‍ കാര്‍ഡില്‍ ചേര്‍ക്കുന്ന യത്നം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ആധാറുമായി കുട്ടികളേയും ബന്ധിപ്പിച്ചാലേ അവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും മറ്റ് പഠനസഹായങ്ങളും സമയബന്ധിതമായി നല്‍കാന്‍ കഴിയൂ എന്ന കാരണത്താലാണ് അടിയന്തിരമായി പ്രധാനമന്ത്രി ഇങ്ങനെയൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

14-ആമത് പ്രഗതി (പ്രോ-ആക്ടീവ് ഗവേണന്‍സ് ആന്‍ഡ്‌ ടൈംലി ഇംബ്ലിമെന്‍റേഷന്‍) എന്ന പ്രതിമാസ സമ്മേളനത്തില്‍ സംസ്ഥാനങ്ങളിലെ ഉന്നത് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയെപ്പറ്റിയും പ്രധാനമന്ത്രി വിലയിരുത്തി.

സ്കൂള്‍ കുട്ടികള്‍ക്ക് ഒരു കാരണവശാലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്നും, അവരുടെ ആവശ്യങ്ങള്‍ യഥാസമയം, ലഭ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പരിഹരിച്ചു കൊള്ളണമെന്നും ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button