ന്യൂയോർക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയില്‍ വന്‍ വിള്ളല്‍. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അന്റാറ്റിക്കയിലെ ലാർസൻ സിയിലെ വിള്ളലുകൾ കൂടുന്നുത്. ഗുരുതര പ്രത്യാഘാതങ്ങൾ ഇത് കാലാവസ്ഥയിലുണ്ടാവുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. 130 കിലോമീറ്ററോളം അന്റാറ്റിക്കയിലെ ഭീമൻ മഞ്ഞുപാളിയായ ലാർസൻ സിയുടെ വിള്ളൽ കൂടിയെന്നാണ് പുതിയ കണക്കുകൾ. 30 കിലോമീറ്റർ വിള്ളൽ 2011 മുതൽ 2015 വരെ മാത്രം ഉണ്ടായി. ഏകദേശം 6000 കിലോമീറ്റർ മഞ്ഞ് ലാർസൻ സി തകർന്നാൽ നഷ്ടമാകും.
ഗവേഷകരുടെ വിലയിരുത്തൽ അനുസരിച്ച് മഞ്ഞുപാളി മുഴുവനായി ഉരുകിയാൽ ആഗോളതലത്തിൽ സമുദ്ര നിരപ്പ് 10 സെന്റീ മീറ്റർ ഉയരുമെന്നാണ്. അങ്ങനെ സംഭവിച്ചാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമികുലുക്കത്തിന് സാധ്യതയുണ്ടാകും. മഞ്ഞുരുകുന്നതിന്റെ ആക്കം കൂട്ടിയത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്രങ്ങളിലെ താപനില ഉയര്‍ന്നതിനാലാണ്. ആഗോളതാപനത്തിന്റെ ഫലമായി അന്റാറ്റിക്കയിലെ മഞ്ഞുരുകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Post Your Comments