
മൊസൂള്‍ : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത് അതിലൊന്ന് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ വിവാഹ സ്ഥലത്തെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ച് 51 പേര് മരിച്ചുവെന്ന വാര്‍ത്തയാണ്. അങ്കാറയില്‍ നടന്ന ഈ സംഭവത്തില്‍ ചാവേറായി ഉപയോഗിച്ചത് പന്ത്രണ്ടോ പതിനാലോ വയസ്സുള്ള ഒരു കുട്ടിയെയാണെന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. പ്രായം കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധന നടക്കുകയാണ്.
ഇത് വന്ചര്ച്ചാവിഷയമായിക്കൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം ഇറാഖില്‍ മറ്റൊരു സംഭവമുണ്ടായത്.
വടക്കന്‍ ബഗ്ദാദിലെ കിര്‍ക്കുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് ഒരു ചാവേര്‍ സ്ഫോടനം നടന്നിരുന്നതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. അതിനിടെയാണ് ഷിയാ പള്ളിക്കു സമീപം സംശയാസ്പരദമായ സാഹചര്യത്തില്‍ ആണ്‍കുട്ടിയെ കാണുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പക്ഷേ അവനു പിടിച്ചു നില്ക്കാനായില്ല. കരച്ചിലോടെ കാര്യം പറഞ്ഞു. ദേഹത്ത് എന്തോ കെട്ടിവച്ച് പള്ളിക്ക് സമീപമെത്തുമ്പോള്‍ ബട്ടണ്‍ അമര്‍ത്തണമെന്ന നിര്‍ദേശവുമായി പറഞ്ഞുവിട്ടത് ഒരു കൂട്ടം ‘മുഖംമൂടി’ വച്ച ആള്‍ക്കാരാണ്. അവനെ അവര്‍ തട്ടിക്കൊണ്ടുപോയതാണ്. പിന്നീടവന് കുറേ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുഅവര് പറഞ്ഞതുപോലെ ചെയ്താല്‍ സ്വര്‍ഗത്തില്‍ പോകാമെന്നും സുഖമായി ജീവിക്കാമെന്നുമായിരുന്നു പ്രധാന ഉപദേശം. അങ്ങനെയാണ് ശരീരത്തില്‍ ചുറ്റിയ ബോംബുമായി മൊസൂളില്‍ നിന്ന് കിര്ക്കുക്കിലെത്തിയത്. അങ്ങനെ അവനെ രക്ഷിക്കുന്നതിനായി ഇറാഖിപൊലീസിന്റെ ഉദ്യമം ഞെട്ടലോടെയാണ് ലോകം കണ്ടത്. ഏവരേയും ഭീതിയിലാഴ്ത്തുന്ന ഈ വീഡിയോ കാണാം
Post Your Comments