ഭോപ്പാൽ: പാലം കടക്കവേ ബസ്സ് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞു. 70-ഓളം യാത്രക്കാരുമായെത്തിയ ബസ്സാണ് പുഴയിലേക്ക് വീണത്. യാത്രക്കാരിൽ ഭൂരിപക്ഷവും നദിയിലേക്ക് തെറിച്ചുവീണ് ഒഴുകിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. വിദേശ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ എന്നാണ് നടന്നതെന്ന് വ്യക്തമല്ല. ദുരന്തം നടന്നത് മധ്യപ്രദേശിലെ റേവയിലാണ് .രക്ഷപ്പെടാനായി യാത്രക്കാരിൽ കുറേയാളുകൾ ബസിന്റെ മുകളിൽകയറാൻ ശ്രമിക്കുന്നുണ്ട്. ചിലർ തീരത്തേയ്ക്ക് നീന്തി രക്ഷപ്പെടാനും നോക്കുന്നത് ദൃശ്യങ്ങളിൽകാണാം. എന്നാൽ കുത്തൊഴുക്കിൽപ്പെട്ട ബസ് ചരിയുന്നതോടെ യാത്രക്കാർ അപ്പാടെ വെള്ളത്തിലേക്ക് തെറിച്ചുവീണ് ഒഴുകിപ്പോവുന്നതും കാണാം.
അപകടം അരങ്ങേറുന്നത് ഒട്ടേറെയാളുകൾ കരയിൽ കണ്ടുനിൽക്കുമ്പോഴാണ്. ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നിട്ടില്ല. എത്രപേർ അപകടത്തിൽ മരിച്ചുവെന്നതും വ്യക്തമല്ല. 300-ഓളം പേർ ഇതുവരെ ഉത്തരേന്ത്യയിലെ മഴയിലും വെള്ളപ്പൊക്കത്തിലുംമരിച്ചുവെന്നാണ് കണക്കാക്കുന്നത്.
Post Your Comments