ചെന്നൈ: കറങ്ങാൻ പോകാൻ പണം നൽകാത്തതിന് പ്ലസ്ടുക്കാരനായ മകൻ അമ്മയെ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിക്കൊന്നു. ചെന്നൈ ത്രിശൂലത്താണു കൂട്ടുകാരോടൊപ്പം കറങ്ങാൻ പോകാൻ പണം നൽകാത്തതിനു അമ്മയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. ജോലിക്ക് പോകാതെ പ്ലസ്ടു പഠനം അവസാനിപ്പിച്ച് നിൽക്കുന്ന മകനാണ് കറങ്ങാൻ പോകാൻ പണം നൽകാത്തതിനെ തുടർന്ന് ഈ ക്രൂരത കാണിച്ചത്.
മരിച്ചത് മുപ്പത്തിയെട്ടുകാരിയായ വെളുത്തയാണ്. വെളുത്ത ചെന്നൈ എയർപോർട്ടിലെ ഹൗസ്‌കീപ്പറാണ്. മൂത്തമകൻ മുത്തുകുമാർ ലോറി ഡ്രൈവറും ഭർത്താവ് മുരുകൻ കൂലിപ്പണിക്കാരനുമാണ്. രണ്ടാമത്തെ മകനായ സുരേഷാണ് കൊലപാതകം നടത്തിയത്. സുരേഷ് ഞായറാഴ്ച രാത്രി പിറ്റേദിവസം കൂട്ടുകാരോടൊപ്പം കറങ്ങാൻ പോകാൻ പണം നൽകണമെന്ന് വെളുത്തയോടു ആവശ്യപെട്ടിരുന്നു. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന വെളുത്ത പണം നൽകില്ലെന്നു പറഞ്ഞു.
ഇത് കേട്ട് വെളുത്തയുടെ മേൽ അടുക്കളയിലിരുന്ന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പഠിത്തം കഴിഞ്ഞ പണിക്ക് പോകാത്ത സുരേഷ് വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. വെളുത്തയുടെ കരച്ചിൽ കേട്ടു വീടിനു പുറത്തുണ്ടായിരുന്ന മൂത്തമകൻ എത്തി വെള്ളമൊഴിച്ചു തീ കെടുത്തി. ഉടൻതന്നെ കിൽപോക്ക് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലവാരം പോലീസ് കേസെടുത്തു സുരേഷിനെ അറസ്റ്റ് ചെയ്തു
Post Your Comments