NewsInternational

കൊടുംഭീകരന്‍ അബൂബക്കര്‍ ഷേക്കു കൊല്ലപ്പെട്ടു

അബുജ: ഭീകരസംഘടനയായ ബോക്കോഹറാമിന്റെ നേതാവ് അബൂബക്കര്‍ ഷേക്കുവിനെ വധിച്ചതായി നൈജീരിയന്‍ വ്യോമസേന. വടക്കുകിഴക്കന്‍ നൈജീരിയയിലെ സാംബിസ വനത്തില്‍ വച്ച് വ്യോമാക്രമണത്തില്‍ ഷേക്കുവിനെ വധിച്ചതായാണ് നൈജീരിയയുടെ അവകാശവാദം.

ഷേക്കുവിനൊപ്പമുണ്ടായിരുന്ന ബോക്കോഹറാം ഭീകരരേയും വധിച്ചിട്ടുണ്ടെന്നാണ് നൈജീരിയന്‍ സേന പറയുന്നത്.
അതേസമയം ഇത് മൂന്നാം തവണയാണ് ഷേക്കുവിനെ വധിച്ചതായി നൈജീരിയ അവകാശപ്പെടുന്നത്. ഓരോ തവണയും അവകാശവാദത്തിന് ശേഷം ഷേക്കുവിന്റെ ഓണ്‍ലൈന്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ആഫ്രിക്കയിലെ കൊടുംഭീകരരുടെ പട്ടികയിലുള്ള അബൂബക്കര്‍ ഷേക്കുവിനൊപ്പം ബോക്കോ ഹറാം കമാന്റര്‍മാരായ അബൂബക്കര്‍ മുബി, മലാം നുഹു, മലാം ഹമ്മന്‍ തുടങ്ങിയവരേയും വധിച്ചുവെന്ന് സൈന്യം പറയുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നൈജീരിയയില്‍ എത്താനിരിക്കെയാണ് ആക്രമണം. 2009ല്‍ മാത്രം 20,000ത്തോളം പേരെ കൂട്ടക്കൊല ചെയ്ത ബോക്കോ ഹറാം 22 ലക്ഷത്തോളം പേരെ വീട് വിട്ട് പലായനം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button