KeralaNews

“ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ” ശുചിമുറികളുടെ ലഭ്യതയെപ്പറ്റി ഞെട്ടിപ്പിക്കുന്ന കണക്കുകള്‍പുറത്ത്!

തിരുവനന്തപുരം: വികസനകാര്യത്തിൽ ഏറെ മുന്നിലാണ് നിൽക്കുന്നതെങ്കിലും കേരളത്തിൽ ശുചിമുറിയില്ലാതെ പുറംപോക്കിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നത് 2,16,380 പേരാണുള്ളതെന്ന് ശുചിത്വ മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 1,67,927 പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നും 48,453 പേർ നഗരങ്ങളിൽ നിന്നുമാണ്.

കേന്ദ്ര സർക്കാരിന്റെ പരിസരശുചിത്വ പരിപാടിയായ സ്വച്ഛ് ഭാരത് മിഷന്റെ സഹായത്തോടെ ശുചിത്വ മിഷനാണ് കേരളത്തിൽ പരിസരണശുചീകരണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ വേണ്ടത്ര താല്പര്യം കാണിക്കാത്തതിനാൽ ഈ പദ്ധതി എങ്ങുമെത്തുന്നില്ല. കക്കൂസ് നിർമ്മിക്കാനായി 3,416 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒരു അപേക്ഷ പോലും തിരുവനന്തപുരം കോർപ്പറേഷൻ ശുചിത്വമിഷന് സമർപ്പിച്ചിട്ടില്ല. ഇടുക്കി ജില്ലയാണ് കക്കൂസില്ലാത്തവരുടെ എണ്ണത്തിൽ മുന്നിൽ. ഇടുക്കിയിൽ 25,493 കക്കൂസുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 1,970 മാത്രമാണ് പൂർത്തിയായതെന്ന് ‘മനോരമ’ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും ചേർന്ന് 15,400 രൂപയാണ് ഒരു കക്കൂസ് നിർമിക്കാനായി അനുവദിക്കുന്നത്. ഇതിൽ 8733 രൂപ തദ്ദേശസ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നും നൽകണം. ശേഷിക്കുന്ന തുക കേന്ദ്രം നൽകും. തീരദേശ മേഖലയും ആദിവാസി മേഖലയുമാണ് കക്കൂസ് നിർമ്മാണത്തിൽ പിന്നിൽ. അട്ടപ്പാടിയിൽ 5,200 നു മുകളിൽ കക്കൂസുകൾ നിർമിക്കാനുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button