
ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെംഗളുരു നഗരം. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു.
ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും തകർന്ന് തരിപ്പണമായി കിടക്കുകയാണ്.
രാത്രിയിൽ പൊട്ടിപ്പൊളിഞ്ഞ ടൈൽസും തകർന്ന പൈപ്പുമുള്ള ശുചിമുറികളിൽ ലൈറ്റുകൾ പോലും തെളിയാറില്ല.വ്യാപാര സ്ഥാപനങ്ങളിൽ പോലും മതിയായ ശുചിമുറി സൗകര്യമില്ലാത്ത നഗരത്തിൽ ജീവനക്കാരിലധികവും പൊതുശുചിമുറികളെയാണ് ആശ്രയിക്കുന്നത്.
സ്ത്രീകൾക്കുള്ള ശുചിമുറികളിൽ യൊതൊരു വിധ സംവിധാനവും ഉണ്ടാകാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്.
Post Your Comments