NewsIndia

കശ്മീരിലെ അശാന്തി ശാശ്വത പരിഹാരത്തിന് എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കശ്മീരില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 ദിവസമായി അശാന്തി നിലനില്‍ക്കുന്ന കശ്മീരില്‍ സമാധാനം തിരികെക്കൊണ്ടുവരാന്‍ ചര്‍ച്ചകളിലൂടെയേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം സംബന്ധിച്ചു തന്നെ സന്ദര്‍ശിച്ച സംയുക്ത പ്രതിപക്ഷ പ്രതിനിധിസംഘവുമായി ചര്‍ച്ചയ്ക്കുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണു മോദിയുടെ പ്രതികരണം.

മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് ഇരുപതംഗ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കണ്ടത്. രാജ്യവും സര്‍ക്കാരും കശ്മീരിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അവിടത്തെ സ്ഥിതിയില്‍ ആഴത്തിലുള്ള വേദനയും ആശങ്കയും തനിക്കുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

പ്രശ്‌നത്തിനു രാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചതായും വികസനംകൊണ്ടുമാത്രം പ്രശ്‌നത്തിനു പരിഹാരം കാണാനാകില്ലെന്നു പ്രധാനമന്ത്രി സമ്മതിച്ചതായും ഉമര്‍ പറഞ്ഞു. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്തണമെന്നും സേനകള്‍ ജനങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button