ശ്രീനഗർ : ആസാദി ആഗ്രഹിക്കുന്നവർ പാകിസ്ഥാനിലേയും സിറിയയിലേയും തുർക്കിയിലേയും അഫ്ഗാനിലേയുമൊക്കെ മുസ്‌ലീങ്ങളുടെ അവസ്ഥ ഓർത്തു നോക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ഥാപിത താത്പര്യങ്ങളുള്ള ചില ആളുകളാണ് യുവാക്കളെ വിഘടനവാദത്തിലേക്ക് നയിക്കുന്നതെന്നും . മെഹബൂബ മുഫ്തിപറയുകയുണ്ടായി . ജമ്മുവിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .ബുള്ളറ്റുകളെ നേരിടാൻ കഴിയാത്ത ചിലർ പാവം കുട്ടികളേയും കൗമാരക്കാരേയും അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. കശ്മീരികൾ അവരുടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. കുട്ടികളെ സ്കൂളിൽ വിടാൻ ആഗ്രഹിക്കുന്നു . എന്നാൽ ഒരു വിഭാഗം നേരത്തെ ആസൂത്രണം ചെയ്ത് സ്ഥിതിഗതികൾ മാറ്റി മറിക്കുകയാണെന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തുകയുണ്ടായി .
കുട്ടികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതിൽ അത്യധികം ദുഖമുണ്ട്. ഇത് മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് . കശ്മീരിനെ സംഘർഷഭരിതമാക്കി എന്നും നിലനിർത്താൻ ചിലർ ആഗ്രഹിക്കുന്നതിന്റെ ബാക്കിപത്രമാണിതെന്നും മെഹബൂബ മുഫ്തി പറഞ്ഞു .ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ സംഘർഷം തുടരുന്നതിനിടേയാണ് മുഖ്യമന്ത്രിയുടെ പരാമർശം .
Post Your Comments