India

ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് ന്യൂ വേള്‍ഡ് വെല്‍ത്ത് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്. ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനമാണുള്ളത്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചൈന, അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക രാജ്യമായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

5600 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ വ്യക്തികളുടെ ആകെ സമ്പത്തെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ആസ്തി 48,900 ബില്യണ്‍ ഡോളറാണ്. ആസ്‌ട്രേലിയയും ഇന്ത്യയും ശക്തമായി തന്നെ വളരുകയാണ്. ഒരു വര്‍ഷത്തിനിടെയാണ് ആസ്‌ട്രേലിയയും കാനഡയും ഇറ്റലിയെ മറികടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വസ്തുവകള്‍, പണം, ഓഹരി, ബിസിനസ് താല്‍പര്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്തുള്ള കണക്കാണ് ആകെ സമ്പത്ത് ആയി കണക്കാക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ ഫണ്ടുകള്‍ ഈ കണക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button