കാലിഫോര്‍ണിയ: ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ന്യൂഗാ ബീറ്റാ ടെസ്റ്റിന് ശേഷം എത്തുന്നു. ഗൂഗിളിന്റെ നെക്സസ് ഡിവൈസുകളിലാണ് ന്യൂഗാ ആദ്യമെത്തുന്നത്.
നെക്സസ് 6, നെക്സസ് 5എക്സ്, നെക്സസ് 6പി, നെക്സസ് 9, നെക്സസ് പ്ലേയര്‍, പിക്സല്‍ സി, എല്‍ജിയുടെ വി20 എന്നിവയിൽ ആയിരിക്കും ന്യൂഗ ആദ്യമെത്തുക.
ബണ്ടില്‍ഡ് നോട്ടിഫിക്കേഷനാണ് ന്യൂഗായുടെ പ്രത്യേകത. മെനുവിൽ ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകളില്‍ ടാപ്പ് ചെയ്ത് ഇഷ്ടമുള്ള അലെര്ട്ടിനോട് പ്രതികരിക്കുകയും ചെയ്യാം. കൂടാതെ ഒരേ വിൻഡോയിൽ ഒന്നിലധികം ആപ്പുകൾ ലഭ്യമാകും. ഇത് ഏത് മോഡിൽ വേണമെന്ന് നമുക് തീരുമാനിക്കാം. വിൻഡോയുടെ സൈസ് കൂട്ടാനും കുറയ്ക്കാനും കഴിയുന്നതും മറ്റൊരു പ്രത്യേകതയാണ്.
എപ്പോള്‍ സ്ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഫോണ്‍ താനേ നെറ്റ്വര്‍ക്ക് ഓഫാക്കാതെ തന്നെ ആപ്പുകള്‍ ഡേറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുന്ന മോഡിലേക്ക് മാറുന്നു. കൂടുതൽ ബാറ്ററി ലൈഫ് നൽകാൻ ഇത് ഉപകരിക്കും. കൂടാതെ തൊട്ടുമുമ്പ് ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് റീസന്റ് ആപ്പ്സ് ബട്ടണില്‍ ലഭ്യമാകും . ഈ ബട്ടണില്‍ തുടരെ രണ്ട് തവണ ക്ലിക്ക് ചെയ്താല്‍ അവസാനം ഉപയോഗിച്ച ആപ്പിലേക്ക് എത്തും. പുതിയ 3 ഗ്രിഡ് ഓപ്ഷനുകളോടെയുള്ള ക്യാമറ ആപ്പ് ആണ് മറ്റൊരു സവിശേഷത.
Post Your Comments