International

വിധിയെ തോല്പിച്ച് മോഡലിംഗില്‍ താരമായ പെണ്‍കുട്ടി

ക്യാന്‍സറിനോട് പൊരുതുക എന്നത് മറ്റേത് രോഗത്തെക്കാളും അസാധ്യമായ കാര്യമാണ്. എല്ലാവര്‍ക്കും അത് സാധ്യമല്ല. എന്നാല്‍ പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആന്‍ഡ്രിയ സാലസര്‍ എന്ന പെണ്‍കുട്ടി എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. യാദൃശ്ചികമായാണ് ആന്‍ഡ്രിയയെ ക്യാന്‍സര്‍ ബാധിച്ചത്.

ക്യാന്‍സര്‍ വന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടതോടെ തന്റെ ഏറ്റവും വലിയ സ്വപ്‌നമായ മോഡലിംഗ് തനിക്ക് നഷ്ടപ്പെടുമെന്ന് ആന്‍ഡ്രിയ കരുതി. എന്നാല്‍ മാതാപിതാക്കളുടേയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മോഡലിംഗ് രംഗത്ത് സജീവമായി മാറിയിരിക്കുകയാണ് ആന്‍ഡ്രിയയിപ്പോള്‍. തന്റെ സ്വപ്‌നത്തിലേക്കെത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റില്‍ ആന്‍ഡ്രിയ പറയുന്നു. മാതാപിതാക്കളും സുഹൃത്തുക്കളും തനിക്ക് എല്ലാ പിന്തുണയും നല്‍കി.

cancer

മുടിയില്ലെങ്കില്‍ മോഡലിങ് രംഗത്ത് ആളുകള്‍ തന്നെ പരിഗണിക്കുമോ എന്നായിരുന്നു ആന്‍ഡ്രിയയുടെ ഭയം. എന്നാല്‍ മുടി ഒരു പ്രശ്‌നമേയല്ല എന്നു താന്‍ മനസിലാക്കിയെന്നും ആന്‍ഡ്രിയ പറയുന്നു. മോഡലായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ ആന്‍ഡ്രിയ ട്വറ്ററിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റു ചെയ്യുന്നുണ്ട്. നിരവധി പേരാണ് ആന്‍ഡ്രിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ പതിനായിരത്തിലധികം തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button