കാനഡ : ഇത് ആന്‍ഡ്രീയ എന്ന 27കാരി. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലെന്ന് തുറന്നു പറയുന്ന പ്രകൃതം. പഠനത്തിനിടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ലൈംഗിക തൊഴിലിന് ഇറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തുന്നു. കാനഡയിലെ ടൊറന്റോവിലെ ആന്‍ഡ്രിയ വെര്‍ഹുന്‍ എന്ന 27 കാരിയുടെ സ്വകാര്യ നിമിഷങ്ങള്‍ തുറന്നു പറയുന്ന ആത്മകഥയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തനിക്ക് പണം വേണമെന്നും താന്‍ സെക്‌സ് ഇഷ്ടപ്പെടുന്നുവെന്നുമാണ് ഇവര്‍ തുറന്നെഴുതിയിരിക്കുന്നത്. രണ്ട് കൊലത്തെ പഠനസമയത്ത് മണിക്കൂറില്‍ 260 ഡോളര്‍ ചാര്‍ജ് വാങ്ങിയായിരുന്നു താന്‍ ലൈംഗിക തൊഴില്‍ ചെയ്തിരുന്നതെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തുന്നു.ഇക്കാലത്ത് തന്നെ തേടിയെത്തിയവരില്‍ 80 കാരനും ഭിന്നശേഷിയുള്ളയാളും വരെ ഉണ്ടായിരുന്നുവെന്നും ഈ സുന്ദരി ഓര്‍ക്കുന്നു.
ഫിലിം മെയ്ക്കറായ നിക്കോള ബാസുയിനുമായി ചേര്‍ന്നാണ് ആന്‍ഡ്രിയ തന്റെ അനുഭവങ്ങള്‍ ‘മോഡേണ്‍ വോര്‍ ‘ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്.
ടൊറന്റോ സൈറന്‍സ് എന്ന ഏജന്‍സിക്ക് വേണ്ടി ഒരു എസ്‌കോര്‍ട്ടായി പ്രവര്‍ത്തിച്ച ഇവരുടെ അനുഭവം വേറിട്ടതാണ്. പണത്തിന് വേണ്ടി ആളുകളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നില്ലെന്നും ഈ യുവതി വെളിപ്പെടുത്തുന്നു. താന്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതില്‍ മറ്റുള്ളവര്‍ ലജ്ജിക്കുന്നതോര്‍ത്തായിരുന്നു തനിക്ക് നാണക്കേടെന്നും ആന്‍ഡ്രിയ പറയുന്നു.
ലൈംഗികത മോശം കാര്യമാണെന്ന ധാരണയാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇവിടുത്തെ സമൂഹത്തിലുള്ളതെന്നും അതാണ് ലൈംഗിക തൊഴിലാളികള്‍ക്ക് സ്വയം ലജ്ജ തോന്നുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. എന്നാല്‍ തനിക്ക് ഒരിക്കലും അത്തരം നാണക്കേട് തോന്നിയിട്ടില്ലെന്നും താന്‍ സ്വയം ബഹുമാനിക്കുന്ന ആളാണെന്നും ഈ സുന്ദരി ഈ പുസ്തകത്തിലൂടെ തുറന്നടിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറിയെന്നും തങ്ങളുടെ അനുഭവങ്ങള്‍ മുന്നോട്ട് വന്ന് വെളിപ്പെടുത്താനുള്ള സുരക്ഷിതത്വം നിരവധി ലൈംഗിക തൊഴിലാളികള്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും ആന്‍ഡ്രിയ അഭിപ്രായപ്പെടുന്നു.
തന്റെ ഒരു സുഹൃത്തിനൊപ്പം ഒരു സ്ട്രിപ്പ് ക്ലബില്‍ പോയതിന് ശേഷമായിരുന്നു ലൈംഗിക തൊഴിലാളിയാകണമെന്ന ചിന്ത തനിക്കുണ്ടായതെന്നും ആന്‍ഡ്രിയ പറയുന്നു.അവിടെ വച്ച് ഡാന്‍സര്‍മാരെ തന്റെ ഒരു സഹപാഠി നിന്ദിച്ചത് തന്റെ ജീവിതം മാറ്റി മറിച്ചുവെന്നും ലൈംഗിക തൊഴില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഈ സുന്ദരി വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠിക്കുമ്പാഴായിരുന്നു ആന്‍ഡ്രിയ സാഹസം നിറഞ്ഞ ഈ തൊഴില്‍ ചെയ്തിരുന്നത്. തന്റെ സാഹിത്യക്ലാസുകളില്‍ നിന്നും ലഭിച്ച കാല്‍പനികമായ കാഴ്ചപ്പാടുകള്‍ ഒരുഎസ്‌കോര്‍ട്ട് ആകാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നുവെന്നും യുവതി പറയുന്നു.
Post Your Comments