കൊച്ചി : ട്രെയിനില്‍ വെച്ച് സ്വയം തീ കൊളുത്തിയ സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ എസ്. നിവാസാണു (24) മരിച്ചത്. കായംകുളത്തിനു സമീപം നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തുകയായിരുന്നു ഇയാള്‍.
എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഉച്ചയോടെയാണു മരണം സംഭവിച്ചത്. കഴിഞ്ഞ 16നു നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തിയ നിവാസിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച ശേഷമാണു മെഡിക്കല്‍ സെന്ററിലെത്തിച്ചത്. 60 ശതമാനത്തോളം പൊള്ളലുള്ള നിവാസിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
Post Your Comments