അമേരിക്കയിലെ ടെക്സാസിലെ ആപ്പിൾ ബി റെസ്റ്റോററ്റിലെ കേസി സിമ്മൺസിന് ടിപ്പായി കിട്ടിയ തുക കേട്ടാൽ ഞെട്ടും. ചിരിപ്പിച്ചതിനു ടിപ്പായി കിട്ടയത് മൂവായിരത്തിലേറെ രൂപ. 24 രൂപയുടെ ശീതള പാനീയം വിറ്റ കേസ്സിക്കാണ് ഈ വൻതുക ടിപ്പായി ലഭിച്ചത്.
ടിപ്പിന്റെ കൂടെ കിട്ടിയ കുറിപ്പിലാണ് ടിപ്പു നൽകിയതിന്റെ രഹസ്യം ഉള്ളത്. കേസി സിമ്മൺസ് കഴിഞ്ഞ ദിവസം പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങാൻ പോയിരുന്നു. അവിടെ വച്ചാണ് ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ വരിയുടെ ഏറ്റവും പുറകിൽ നിൽക്കുന്നത് കണ്ടത് . സിമ്മൺസ് അവരുടെ അടുത്ത ചെല്ലുകയും അവരോട് വളരെ സൗമ്യമായി സംസാരിക്കുകയും അവരുടെ ബില്ല് അടയ്ക്കുകയും ചെയ്തു. സിമ്മൺസ് സഹായിച്ച സ്ത്രീയുടെ മകളായിരുന്നു അടുത്ത ദിവസം റെസ്റ്റോററ്റിൽ വന്നത്.
അവരുടെ അച്ഛൻ മരിച്ചിട്ട് മൂന്നു വർഷമാകുന്നുവെന്നും ഭർത്താവ് മരിച്ച ഓർമ്മയിൽ കഴിയുന്ന അവർക്ക് ഒരാശ്വാസമായിരുന്നു സിമ്മൺസിന്റെ പെരുമാറ്റം. അച്ഛന്റെ മരണശേഷം അമ്മയെ ചിരിച്ച മുഖമായി കാണുന്നത് ഇതാദ്യമായിയാണെന്നും ആ കുറിപ്പിൽ പറയുന്നു. അമ്മയെ സന്തോഷവതിയാക്കിയതിനുള്ള പ്രതിഫലമായിട്ടാണ് 500 ഡോളർ ടിപ്പായി മകൾ നൽകിയത്.
Post Your Comments