ചെന്നൈ :തമിഴ്നാട് നിയമ സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് പുറത്തു ബദൽ നിയമസഭാ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ഉൾപ്പെടെ അറുപത് ഡി എം കെ സാമാജികർക്കെതിരെ പോലീസ് കേസെടുത്തു.സഭ നടപടി തടസപ്പെടുത്തിയെന്നാരോപിച്ചാണ് ഡിഎംകെ യുടെ എഴുപത്തൊമ്പത് എം എൽ എ മാരെ സസ്പൻഡ് ചെയ്തത്.ഇതിൽ പ്രധിഷേധിച്ചാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ളവർ ബദൽ സഭ നടത്തിയത്.സെക്രട്ടറിയേറ്റ് വളപ്പിൽ കൂട്ടം കൂടിയെന്നുൾപ്പെടെ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഇതോടെ വരും ദിവസങ്ങളിൽ എ ഐ എ ഡി എം കെ -ഡി എം കെ പോരാട്ടം ശക്തമാകുമെന്നാണ് സൂചന.
Post Your Comments