അഞ്ചല്‍● കൊല്ലം അഞ്ചലിന് സമീപം ഏരൂരില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ കാണാനില്ല. ഏരൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വൻ ,ഋതിക് ,ഹുസൈൻ എന്നീ കുട്ടികളും ഇവരുടെ രണ്ട് സുഹൃത്തുക്കളേയുമാണ് ശനിയാഴ്ച മുതല്‍ കാണാതായത്. ഇത് സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവരില്‍ ഒരാള്‍ കര്‍ണാടകത്തില്‍ നിന്നും ഫോണ്‍ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിച്ചിട്ടും ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിക്കാതെ പോലീസ് ഉദാസീന സമീപമനമാണ് സ്വീകരിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പരുകളില്‍ വിവരമറിയിക്കുക.
രക്ഷിതാക്കള്‍: 9946562020, 9809905202, 9446278690
ഏരൂര്‍ പോലീസ് സ്റ്റേഷന്‍ (SI) : 9497980214
Post Your Comments