ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കിടയില്‍ മരണപ്പെട്ട യാത്രികന്റെ ബാഗില്‍ 99 ലക്ഷം രൂപയും സ്വര്‍ണ്ണ ബിസ്‌ക്കറ്റും. റായ്പൂരില്‍ നിന്നും ഹൗറയിലേക്ക് യാത്ര ചെയ്തിരുന്ന അമ്പത്തിയഞ്ചുകാരനായ സുഭാഷ് ചന്ദ് സുരാനയാണ് ട്രെയിന്‍ യാത്രക്കിടയില്‍ മരിച്ചത്.
ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരണപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഖരഖ്പൂര്‍ റെയില്‍വേ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 99,03,490 രൂപയും മൂന്ന് സ്വര്‍ണ്ണ ബിസ്‌ക്കറ്റും കണ്ടെത്തിയത്.
മരണവിവരം സുരാനയുടെ കുടുംബത്തെ അറിയിച്ചുണ്ടെന്നും പണത്തിന്റയും ബിസ്‌ക്കറ്റിന്റെയും സ്രോതസ്സ് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments