തിരുവനന്തപുരം: 7700 കോടി രൂപ ഓണത്തിനായി സർക്കാർ കണ്ടെത്തണം. ഉത്സവബത്ത വര്‍ധിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനമെങ്കില്‍ ഈയിനത്തിലുള്ള ചിലവ് ആയിരം കോടിയും കടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓണവും ബക്രീദും ഒക്കെയായി ഒരാഴ്ച്ച നീളുന്ന സെപ്റ്റംബർ മാസത്തെ അവധിക്കായി കണ്ടെത്തേണ്ടത് വന്‍തുക. 7700 കോടിയോളം രൂപയാണ് . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം,പെന്‍ഷന്‍, ഉത്സവബത്ത, അഡ്വാന്‍സ്, വിവിധ സമൂഹക്ഷേമ പെന്‍ഷനുകള്‍, സമാശ്വാസ സഹായം എന്നിവയ്ക്കായി സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടത്.
3500 കോടി രൂപയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും കൊടുക്കുന്നതിനായി വേണ്ടത്. ഇതോടൊപ്പം ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിനായി ആയിരം കോടിയുടെ അധികചിലവുണ്ടാക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലാവും ഈ വര്‍ഷത്തെ ഉത്സവബത്ത എത്രയെന്ന് തീരുമാനിക്കുക.
3100 കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനവ് സഹിതം വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാനും കുടിശ്ശിക തീര്‍ക്കാനുമായി വേണ്ടത്. ഇതോടൊപ്പം പൂട്ടികിടക്കുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന സമാശ്വാസ സഹായത്തിനായി 100 കോടി കൂടി വേണം. ധനവകുപ്പ് ചിലവിനുള്ള തുക കണ്ടെത്താന്‍ 2500 കോടി രൂപയുടെ കടപത്രമിറക്കാനാണ് ആലോചിക്കുന്നത്. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് 1500 കോടി വായ്പയെടുക്കുകയും കൂടി ചെയ്താല്‍ മൊത്തം ചിലവിന്റെ പകുതി സ്വരൂപിക്കാനാവും. ബാക്കി വരുന്ന തുക നികുതി പിരിവിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
Post Your Comments