പാകിസ്ഥാനോട് അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കൂടുതല്‍ ഗൌരവമര്‍ഹിക്കുന്ന വിഷയങ്ങളെപ്പറ്റി ആശങ്കാകുലരായാല്‍ മതിയെന്ന്‍ ഇന്ത്യ ആവശ്യപ്പെട്ടു. തന്‍റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ബലൂചിസ്ഥാനെപ്പറ്റി പരാമര്‍ശിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു “റെഡ് ലൈന്‍” മറികടക്കുകയാണ് ചെയ്തതെന്ന പാകിസ്ഥാന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഇന്ത്യ ഇങ്ങനെ ആവശ്യപ്പെട്ടത്.
ചര്‍ച്ചയ്ക്കിരിക്കാം എന്ന പാകിസ്ഥാന്‍റെ പുതിയ വാഗ്ദാനം ഇന്ത്യ പരിഗണിക്കണമെങ്കില്‍ കാശ്മീരിനേയും 26/11-ല്‍ മുംബൈയേയും ലക്ഷ്യം വച്ച് ഇസ്ലാമാബാദ് കയറ്റുമതി ചെയ്യുന്ന ഭീകരതയ്ക്ക് അറുതിവരുത്തണമെന്നും, എത്രയും പെട്ടെന്ന്‍ പാക്-അധീന-കാശ്മീരില്‍ (പിഒകെ) നിന്ന്‍ പാകിസ്ഥാന്‍ ഒഴിഞ്ഞു പോകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 16-ആം തിയതി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരിക്കെഴുതിയ കത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിട്ടതിലാണ് ഇന്ത്യന്‍ ഉന്നയിച്ച ഈ ആവശ്യങ്ങള്‍ അടങ്ങിയിരിക്കുന്നത്. പാകിസ്ഥാന്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും, ഭീകരവാദ ക്യാമ്പുകള്‍ അടച്ചു പൂട്ടണമെന്നും, ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്ന രീതി നിര്‍ത്തലാക്കണമെന്നും ജയശങ്കറിന്‍റെ കത്തില്‍ ആവശ്യപ്പെടുന്നു.
അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ വരെ ലംഘിച്ചു കൊണ്ടുള്ള പാക് പ്രകോപനങ്ങള്‍ തുടരവേ കാശ്മീരിലെ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും, വിദേശകാര്യ സെക്രട്ടറി-തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദ വിഷയവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താം എന്നുമുള്ള പാക് വാഗ്ദാനം ഇന്ത്യ തള്ളിയതിന്‍റെ അടുത്ത ദിവസമാണ് ഭീകരവാദത്തില്‍ ശ്രദ്ധയൂന്നിയുള്ള ഇന്ത്യയുടെ ഈ ആവശ്യങ്ങള്‍ പുറത്തു വന്നത്.
Post Your Comments