തിരുവനന്തപുരം : തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ പിടിച്ചു പറിച്ചു. ഉച്ചയ്ക്ക് 1.15 ഓടെ കോളജ് വിട്ട് പാളയത്ത് നില്‍ക്കുകയായിരുന്ന അനുഷ് ദേവന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൊബൈലാണ് പിടിച്ചു പറിച്ചത്. സ്ഥലം ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു. തടിച്ചു കറുത്ത ആളാണ് മൊബൈല്‍ തട്ടിപ്പറച്ചതെന്ന് അനുഷ് പറയുന്നു. ലെനോവോ 6000 പ്ലസ് ഫോണ്‍ ആണ് പിടിച്ചു പറിച്ചത്. പിറകെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. മാര്‍ക്കറ്റില്‍ 9000 ത്തോളം വിലയാണ് ഫോണിനുള്ളത്.
Post Your Comments