നിലമ്പൂര്‍: ഭക്ഷണം കിട്ടാതെ അവശനായി രണ്ടു ദിവസം റോഡരികില്‍ കിടന്ന മദ്ധ്യവയസ്കന് മരിച്ചു.വഴിക്കടവ് പുന്നക്കല്‍ പാറയ്ക്കല്‍ അബൂബക്കറാണ് (49) മരിച്ചത്. ഭക്ഷണം കഴിക്കാതെ ആരോഗ്യനില മോശമായ ഇയാളെ ചൊവ്വാഴ്ച രാത്രി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. .
ഇയാള്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായെന്നും അതുമൂലമുള്ള അവശതയാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
രണ്ടു ദിവസമായി നിലമ്പൂര്‍ കോടതിപ്പടിയിലുള്ള ലോറി പാര്‍ക്കിംഗ് സ്ഥലത്ത് ലോറിക്കിടയില്‍ ചെളിയില്‍ കിടക്കുകയായിരുന്നു ഇയാള്‍. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. പിന്നീട് ലോറി ബുക്കിംഗ് ഓഫിസിലെ ജീവനക്കാരായ അജിത് ബാബു, വിജേഷ്, പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ഷൗക്കത്ത് എന്നിവരാണ് പൊലീസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. വീടുമായി ഇയാള്‍ക്ക് കാര്യമായ ബന്ധമില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ ഡ്രസും മരുന്നും വാങ്ങി നല്‍കിയിരുന്നു. ഇയാളുടെ ഭാര്യ സക്കീന രണ്ട് വര്‍ഷം മുമ്പ് മരിച്ചു.
Post Your Comments