കൊല്ലം : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയോട് ഓട്ടോ ഡ്രൈവര്‍ ചെയ്തത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കിഴവൂര്‍ ഷാന്‍നിവാസില്‍ അജീഷ് (33) എന്നയാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അജീഷ് വിവാഹിതനാണ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി അജീഷിന്റെ ഓട്ടോയിലാണ് സ്ഥിരമായി യാത്രചെയ്യുന്നത്. ഓട്ടോയില്‍ മറന്നുവെച്ച മൊബൈല്‍ ഫോണില്‍ നിന്ന് നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് അജീഷ് സ്ഥിരമായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇവര്‍ക്ക് അയച്ചിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അജീഷിനെ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി റോഡില്‍ തടഞ്ഞ് നിറുത്തി ചുംബിക്കുകയായിരുന്നു.
Post Your Comments