നെയ്യാറ്റിന്‍കര : ഓണം എത്തിയതോടെ ആവശ്യ സാധനങ്ങളുടെ വില പതുക്കെ കൂടുകയാണ്. ഇതേ നിലയിലാണ് പൂക്കളുടെ വിലയും പൊങ്ങുന്നത്. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം വര്‍ധനയാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു.
കര്‍ക്കടക മാസത്തില്‍ പിച്ചിപ്പൂവിന് കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായിരുന്നു വില. ചിങ്ങം പിറന്നതോടെ പിച്ചിയുടെ വില രണ്ടായിരമായി ഉയര്‍ന്നു. ഓണക്കാലം എന്നതിനൊപ്പം പൊതുവേ വിവാഹത്തിന് അനുകൂലമായ മാസമായതിനാല്‍ അതിര്‍ത്തിക്കപ്പുറത്തെ പുഷ്പവ്യാപാരികള്‍ക്ക് ചിങ്ങം വന്‍ലാഭം നേടാനുള്ള സമയം കൂടിയാണ്. മുല്ലപ്പൂവിന് കിലോ 1600 രൂപ വരെയാണ് നിലവിലെ നിരക്ക്. അരളി കിലോയ്ക്ക് 200 രൂപയായും ജമന്തി 100 രൂപയായും വാടാമുല്ല 80 രൂപയായും ചുവന്ന റോസിന് 300 രൂപയായും വില വര്‍ധിച്ചു.
Post Your Comments