ഇസ്താംബൂള്‍● പക്ഷിയിടിച്ച് എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇസ്താംബൂളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് QR240 വിമാനമാണ് ഇസ്താംബൂളിലെ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.
എയര്‍ബസ് എ 330 വിമാനത്തിലുണ്ടായിരുന്ന 312 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. പിന്നീട് മറ്റൊരു വിമാനം ഇസ്താംബൂളില്‍ എത്തിച്ച് യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോയി.
വിമാനം പറന്നുയരുമ്പോഴാണ് ഇടതുവശത്തെ എന്‍ജിനില്‍ പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു.
അതാതുര്‍ക്കില്‍ നിന്ന് ദോഹയിലേക്ക് രണ്ട് പ്രതിദിന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുന്നത്.
Video shows Qatar airways engine on fire as it comes in for an emergency landing in Istanbul – @News_Executive pic.twitter.com/SUi8CD1NzM
— Gissur Simonarson CN (@GissiSim) August 18, 2016
Post Your Comments