ബീജിംഗ്: ഒരു വര്‍ഷത്തിലേറയായി താന്‍ ഗര്‍ഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി. 2015 ഫെബ്രുവരിയിലാണ് വാംഗ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒൻപതു മാസമായപ്പോള്‍ പ്രസവത്തിനായി വാംഗ് ഭര്‍ത്താവ് കാംങ്ങ് സിവേയ്ക്ക് ഒപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി ജന്മം നല്‍കാനുള്ള ആരോഗ്യ സ്ഥിതി അവര്‍ക്ക് ഇല്ലെന്നും കാട്ടി ഡോക്ടര്‍മാര്‍ പ്രസവത്തിന് സമ്മതിച്ചില്ലെന്നും ദമ്പതികൾ പറയുന്നു.
ഈ വരുന്ന നവംബറില്‍ വാംഗ് ഷി എന്ന യുവതി കുഞ്ഞിന് ജന്മം നല്‍കും എന്നാണ് കരുതുന്നത്.ഗര്‍ഭകാലം നീണ്ടു പോയതിനാല്‍ 25.2 കിലോഗ്രാം ഭാരം കൂടിയിട്ടുണ്ട് വാംഗിന്. ഇത് മൂലം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നു വാംഗിന് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.പ്ലാസന്റയ്ക്ക് കുഴപ്പമുണ്ടെന്ന് പറഞ്ഞതായും പറയുന്നു. ഗര്‍ഭപാത്രത്തിന്റെ താഴയായി ഈ ഭാഗം നില്‍ക്കുന്ന അവസ്ഥയിലാണന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയായിരിക്കുന്ന സമയം ഇവ മുകളിലേക്ക് വളരേണ്ടത്.
ഇരുന്നൂറു ഗര്‍ഭിണികളില്‍ ഒരാള്‍ക്കാണ് ഇത്തരം അവസ്ഥയുണ്ടാക്കുക എന്ന് വിദഗ്ദ്ധര്‍ പറയുന്നു.വാംഗിന്റെ ഈ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍ ലോകത്ത് ഏറ്റവും ദീര്‍ഘമായ പ്രസവകാലത്തിന് ഉടമയാകും അവര്‍. 1945ല്‍ 375 ദിവസത്തെ പ്രസവകാലമുണ്ടായിരുന്ന ബുലാ ഹണ്ടറിന്റെ റെക്കോഡാണ് തിരുത്തുക.
Post Your Comments