
റിയാദ്● ട്വിറ്ററില്‍ സഹായാഭ്യര്‍ത്ഥന കണ്ട സൗദി യുവാവ് ഇരുവൃക്കളും തകരാറിലായി ജീവനുവേണ്ടി മല്ലിടുകയായിരുന്ന പെണ്‍കുട്ടിയ്ക്ക് വൃക്ക ദാനം ചെയ്തു. ഫഹദ് അല്‍ ഷമ്മാരി എന്ന് വിളിക്കുന്ന മനല്‍ അല്‍-ഹര്‍ബി എന്ന 26 കാരനാണ് തന്റെ ഒരു വൃക്ക ദാനം ചെയ്തത്.
“അദ്ദേഹം ഒരു ദിവസം എന്നെയും മകളെയും വിളിച്ചു. സാധാരണ എല്ലാവരേയും പോലെ മകളുടെ രോഗവിവരം അറിയുന്നതിന് വിളിക്കുകയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, തന്റെ ഒരു വൃക്ക മകള്‍ക്ക് ദാനം ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്”- പെണ്‍കുട്ടിയുടെ പിതാവ് അബ്ദുല്‍ അസീസ് അല്‍-ഹര്‍ബി അറബിക് ദിനപ്പത്രമായ സബ്ഖിനോട് പറഞ്ഞു.
ഭാഗ്യത്തിന് ഫഹദിന്റെ വൃക്ക പെണ്‍കുട്ടിയ്ക്ക് യോജിക്കുന്നതായിരുന്നു. തുടര്‍ന്ന് ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് ശേഷം റിയാദിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ വച്ച് അവയവമാറ്റ ശസ്ത്രക്രീയ നടന്നു. ശസ്ത്രക്രീയ വിജയകരമായിരുന്നുവെന്നും മകള്‍ സുഖമായിരിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഫഹദിന്റെ വൃക്ക തന്റെ മകള്‍ക്ക് പുതുജീവിതം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments