NewsIndia

ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണം തട്ടി; പിജി വിദ്യാർത്ഥിനി അറസ്റ്റിൽ

ജയ്പൂര്‍:യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി അറസ്റ്റില്‍. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.ഫെയ്സ്ബുക്ക് വഴിയാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്‌.ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലാവുകയും ചെയ്തു.ആഗസ്റ്റ് 8ന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും അന്ന് നഗരത്തിലെ ഹോട്ടലില്‍ പെണ്‍കുട്ടി യുവാവിനൊപ്പം അന്തിയുറങ്ങുകയും ചെയ്തു.

പിറ്റേന്ന് പെണ്‍കുട്ടി യുവാവിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്ത് പറയുമെന്നായിരുന്നു പെണ്‍കുട്ടിയുടെ ഭീഷണി. ഭയന്ന യുവാവ് ഇനി മേലില്‍ പണം ആവശ്യപ്പെടില്ലെന്ന് യുവതിയോട് കരാര്‍ എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷം പണം നല്‍കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി യുവാവിനെ വീണ്ടും ഫോണില്‍ വിളിച്ച്‌ 18 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ യുവാവ് പോലീസ് നിര്‍ദ്ദേശ പ്രകാരം 2 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി.കാറിലിരുന്ന് പണം എണ്ണുന്നതിനിടയില്‍ പോലീസ് എത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ലാല്‍ കോട്ടിയിലെ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് 27 ലക്ഷം രൂപ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button