NewsIndia

കാശ്മീര്‍ കലാപത്തിനായി ഭീകരസംഘടനകള്‍ പണം അയയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്‍ഐഎ കണ്ടെത്തി

ന്യൂഡല്‍ഹി: ഭീകരസംഘടനകളും ഇവയോട് കൂറ് പുലര്‍ത്തുന്ന വിദേശങ്ങളില്‍ ജോലിചെയ്യുന്ന വ്യക്തികളും ജമ്മുകാശ്മീര്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്ന മാര്‍ഗ്ഗമാണ് താഴ്വരയിലെ കലാപാന്തരീക്ഷം നിലനിര്‍ത്താനായി സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി.

ജമ്മുകാശ്മീരിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ കുറേ മാസങ്ങളായി ഫണ്ടുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എന്‍ഐഎ ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ഈ ബാങ്ക് അക്കൗണ്ടുകള്‍ സാധാരണ ഗതിയില്‍ ഇത്തരം തുകകള്‍ക്കുള്ള ഇടപാടുകള്‍ നടത്താന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത വ്യക്തികളുടെ പേരിലുള്ളതാണെന്ന്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് എന്‍ഐഎ.

“ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും ഇന്‍റലിജന്‍സ് ഏജന്‍സിയും പിടികൂടും എന്ന സാദ്ധ്യത നേരിട്ടുകൊണ്ടു തന്നെ ഭീകരസംഘടനകളും അവയോടു കൂറ് പുലര്‍ത്തുന്നവരും ഹവാലാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പണം അയക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്കും മറ്റുമായി യാത്രചെയ്യുന്ന കാശ്മീര്‍ സ്വദേശികളെയാണ് ഇവര്‍ ഇരകളായി പിടിക്കുന്നത്,” എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ എന്‍ഐഎ ഉടന്‍തന്നെ അഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അക്കൗണ്ടുകളിലേക്ക് വരുന്ന പണത്തിന്‍റെ 1 ശതമാനം കമ്മീഷനായി അക്കൗണ്ടില്‍ത്തന്നെ ഇട്ടിട്ട് ബാക്കി തുകയാണ് ഒരു അക്കൗണ്ട് ഉടമകകളുടേയും ഹാന്‍ഡ്ലര്‍മാര്‍ സ്വീകരിക്കുന്നത്. ഇങ്ങനെ ഡെപ്പോസിറ്റ് ചെയ്യപ്പെടുന്ന പണം ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെടും. ഇങ്ങനെ വരുന്ന പണം ലഭിക്കുന്ന അക്കൗണ്ട് ഉടമസ്ഥനും പണം അയക്കുന്ന ആളുമായി യാതൊരു ബന്ധവും കാണില്ല എന്നതു മാത്രമല്ല ഡെപ്പോസിറ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ത്തന്നെ തുക പിന്‍വലിക്കപ്പെടുകയും ചെയ്യും.

ആര്‍ബിഐയുടെ കണ്ണ്‍വെട്ടിക്കാന്‍ ഒരു ലക്ഷത്തില്‍ കൂടാത്ത ചെറുതുകകളായാണ് ഡെപ്പോസിറ്റുകള്‍ നടത്തുന്നത്. ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില കാശ്മീരി ബിസിനസ്ന്‍കാരെ എന്‍ഐഎ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button