NewsIndia

അലസനായ ജീവനക്കാരന് പണികൊടുത്ത് അപ്രതീക്ഷിത വിഐപി സന്ദര്‍ശനം

ദില്ലി: സർക്കാർ ആശുപത്രിയിൽ ഉപമുഖ്യമന്ത്രിയുടെ അവിചാരിതമായ സന്ദര്‍ശനത്തിനിടെ കമ്പ്യുട്ടറിൽ വീഡിയോ കാണുകയായിരുന്ന ജീവനക്കാരനെ കയ്യോടെ പിടികൂടി. ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ ജെയിനുമാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രിയിൽ രോഗികളുടെ നീണ്ട ക്യൂ കണ്ടതാണ് സന്ദർശനം നടത്താൻ കാരണം. ജോലി ചെയ്യാതെ ആശുപത്രിയിൽ ഇരുന്ന് വീഡിയോ കാണുന്ന ജീവനക്കാരെയാണ് മന്ത്രി കണ്ടത്. ഇയാളോട് വിശദീകരണം ചോദിച്ച മന്ത്രി ഇത്തരത്തില്‍ അനാസ്ഥ കാണിക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇത്തരത്തിലുള്ള കൊള്ളരുതായ്മകള്‍ നടക്കുന്നത് പതിവാണ്. മുമ്പും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മന്ത്രി നടത്തിയ അവിചാരിത സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button