ന്യൂഡൽഹി: നേരത്തെ നിശ്ചയിച്ചതുപോലെ കോണ്‍ഗ്രസ് പുനഃസംഘടനയും സംഘടന തിരഞ്ഞെടുപ്പും നടത്താം. ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷൻ വി.എം.സുധീരനനും നടത്തിയ കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പിനുള്ള ഉന്നതസമിതി രൂപം നൽകാനും തീരുമാനമായി. വി.എം സുധീരന്‍ പ്രധാനപ്പെട്ട ആളുകളെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
പുനഃസംഘടന പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പിനു മുന്‍പു നടത്താനാണ് തീരുമാനമായത്. കഴിഞ്ഞയാഴ്ച സംഘടനാ തിരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ സംബന്ധിച്ചു സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ് ചർച്ച നടന്നിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്‍പു പുനഃസംഘടന നടത്താന്‍ ഈ ചര്‍ച്ചയില്‍ ഏകദേശ ധാരണയാവുകയും ചെയ്തു.
Post Your Comments