ശ്രീനഗര്‍ : കശ്മീരില്‍ നിന്നും ഒരു നല്ല വാര്‍ത്ത. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്നതിനിടയിലും 308 യുവാക്കള്‍ ചൊവ്വാഴ്ച ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്. സുരക്ഷാ സേനക്കെതിരെയും സര്‍ക്കാറിനെതിരെയും പ്രതിഷേധങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് യുവാക്കള്‍ സൈന്യത്തിന്റെ ഭാഗമായത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ ഇവര്‍ ജമ്മു കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റല്‍ സെന്റര്‍ ആസ്ഥാനത്ത് നടന്ന പരേഡിലാണ് സൈന്യത്തിന്റെ ഭാഗമായത്. ചടങ്ങില്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ നരേന്ദ്ര നാഥ് വോറ സന്നിഹിതനായിരുന്നു. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരുടെ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചടങ്ങിനെത്തയിരുന്നു. സംഘര്‍ഷം പുകയുന്ന കാശ്മീരില്‍ സമാധാനം തിരികെയെത്താനായി ചടങ്ങില്‍ പങ്കെടുത്തവര്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Post Your Comments