India

ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തി ; പിന്നീട് സംഭവിച്ചത്

ബന്ധം വേര്‍പെടുത്തി മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തി. പിന്നീട് സംഭവിച്ചത് സിനിമയിലെ കോമഡി രംഗങ്ങള്‍ പോലെയായിരുന്നു. ഉജ്ജയിനിയില്‍ നടന്ന സംഭവം ഇങ്ങനെയാണ് ; രുചികയും വിനയ് തിവാരിയും 2014 ലാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള വഴക്കുകള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

പിരിഞ്ഞ ശേഷം രുചിക മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. വിനയ് അപ്പോഴേക്കും സ്ഥലംമാറി പോയിരുന്നു. രുചിക വിനയിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രുചികയ്ക്ക് താത്പര്യമുണ്ടായിരുന്നുവെങ്കിലും വിനയിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫെയ്‌സ്ബുക്കിലൂടെ വിനയ് ഉജ്ജയിനിലാണുള്ളതെന്ന് കണ്ടെത്തി. അവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു വിനയ്.

വീട്ടുകാരോടൊപ്പം രുചിക ഉജ്ജയിനിലെത്തി വിനയിയെ കണ്ടെത്തി. അപ്പോഴാണ് വിനയ് രണ്ടാം വിവാഹം കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. ഇതറിഞ്ഞ രുചിക വിനയിയോട് തര്‍ക്കിക്കുകയും നാട്ടുകാരുടെ മുന്‍പില്‍ വെച്ച് വിനയിയെ മര്‍ദ്ദിക്കുകയും ചെയ്തു. രുചികയുടെ പെരുമാറ്റം മോശമായതിനാലാണ് വിവാഹം വേര്‍പെടുത്താനും മറ്റൊരു വിവാഹം കഴിക്കാനും തീരുമാനിച്ചതുമെന്നും വിനയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button